തൊണ്ടയാട് സ്കൂള്‍ ബസ് മറിഞ്ഞ് നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്



കോഴിക്കോട് തൊണ്ടയാട് സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഉച്ചക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു അപകടം.

കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് വരുന്ന റോഡിലാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.


എരഞ്ഞിപ്പാലം മര്‍കസ് സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. അപകടസമയത്ത് ബസില്‍ 25 വിദ്യാര്‍ഥികളുണ്ടായിരുന്നു. അതില്‍ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ആരുടെയും പരിക്ക് ഗുരുതരമല്ല. കുറച്ചു കുട്ടികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post