ഓവർടേക്കിങ്ങിനിടെ ബൈക്കിൽ നിന്നും തെറിച്ചുവീണു; കോതമംഗലത്ത് കെഎസ് ആർടിസി ബസിനടിയിൽപ്പെട്ട് ബിഡിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം:




 കോതമംഗലത്തിന് സമീപം തങ്കളത്ത്

ഉണ്ടായ വാഹനാപകടത്തിൽ ഡെന്റൽ

കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

തങ്കളം മാർ ബസേലിയോസ് ഡെന്റൽ

കോളേജ് അവസാന വർഷ വിദ്യാർത്ഥി

ഡോ. അശ്വിൻ എൽദോ (24) ആണ്

മരണപ്പെട്ടത്. കോതമംഗലം

എൽദോറാഡോ ഡെന്റൽ ക്ലിനിക് ഉടമ

പുതുക്കുന്നത്ത് ഡോ. എൽദോ

റാഡോയുടെ മകനാണ് അശ്വിൻ.

ഇന്ന് രാവിലെ 11.45-ഓടെ തങ്കളത്ത്

വെച്ചാണ് അപകടം നടന്നത്. താലൂക്ക്

ആശുപത്രിക്ക് മുൻപിൽ

കെ.എസ്.ആർ.ടി.സി ബസിനെ

മറികടക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ്

ബസിനടിയിൽ പെടുകയായിരുന്നു.

ആശുപത്രിക്ക് മുന്നിൽ

നിർത്തിയ ശേഷം ബസ് മുന്നോട്ട്

എടുക്കുന്നതിനിടെ അശ്വിൻ ഓവർടേക്ക്

ചെയ്യാൻ ശ്രമിച്ചു.

മറികടക്കുന്നതിനിടെ എതിരെ വന്ന

സ്കൂട്ടറിലിടിക്കാതിരിക്കാൻ

ബ്രേക്ക്

ചെയ്ത ബൈക്ക് റോഡിൽ തെന്നി

മറിയുകയായിരുന്നു. ബസിന്റെ

അടിയിലേക്കാണ് അശ്വിൻ തെറിച്ചു

വീണത്. ശരീരത്തിലൂടെ ബസിന്റെ പിൻ

ചക്രങ്ങൾ കയറിയിറങ്ങിയ അശ്വിൻ.

സംഭവസ്ഥലത്ത് വച്ച്

മരിച്ചു. കോതമംഗലത്തെ

ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന

മൃതദേഹം പോർസ്റ്റുമോർട്ട നടപടികൾ

പൂർത്തിയാക്കി ബന്ധുക്കൾക്ക്

വിട്ടുനൽകും.



Post a Comment

Previous Post Next Post