തൃശ്ശൂർ വാടാനപ്പള്ളി : തളിക്കുളം തമ്പാൻ
കടവ് ബീച്ചിൽ കടലിൽ ഇറങ്ങിയ
ആളെ കാണാനില്ലെന്ന സംശയത്തിൽ
പൊലീസ് വെള്ളിയാഴ്ചയും
പരിശോധന നടത്തി. വ്യാഴാഴ്ച
വൈകീട്ട് 6.30 ന് ചെരുപ്പ് കരയിൽ
അഴിച്ചു വെച്ചത് നാട്ടുകാരാണ് കണ്ടത്.
10 ഇഞ്ച് അളവിലുള്ള ചെരുപ്പാണ്
അഴിച്ചു വെച്ചിട്ടുള്ളത്. ആരോ ചെരുപ്പ്
അഴിച്ചു വെച്ച് കടലിൽ
ഇറങ്ങിയതായുള്ള സംശയത്തിന്റെ
പശ്ചാതലത്തിൽ വാടാനപ്പള്ളി
പൊലീസെത്തി . വിവരമറിയിച്ചതോടെ
രാതിഅഴിക്കോടു നിന്ന് തീരദേശ
പൊലീസ് എത്തി കടലിൽ തിരച്ചിൽ
നടത്തി. വെള്ളിയാഴ്ചയും കടലിൽ
തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടുകാരും
കടലിൽ ഇറങ്ങി തിരയുന്നുണ്ട്.
ഏതാനും ദിവസം മുമ്പ് പ്രദേശത്ത്
കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്
നാട്ടുകാരായ സംഘത്തിലെ ഒരാൾ
മുങ്ങിമരിച്ചിരുന്നു