കോഴിക്കോട് വടകര: ചാലക്കുടി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ അപകടത്തില്‍ കോഴിക്കോട് അരിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. അരിക്കുളം പാറക്കുളങ്ങര മേപ്പുകൂടി ഫഹദ് (കുട്ടു) ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു.
മൂവാറ്റുപുഴ എസ്.എന്‍ കോളേജില്‍ ബി.എഡ് വിദ്യാര്‍ത്ഥിയാണ്. അവധിയായതിനാല്‍ ഇന്നലെ കോളേജില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് മരണം സംഭവിച്ചത്.അങ്കമാലിയില്‍ നിന്നും ട്രെയിന്‍ കയറിയ ഫഹദ് ട്രെയിനില്‍ നിന്നും വീണതായിരിക്കാമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ
ചാലക്കുടി സ്റ്റേഷനിൽ നിന്നാണ്
മൃതദേഹം കണ്ടെത്തിയത്. കൊരട്ടി
പോലീസ് സ്ഥലത്തെത്തി മൃതദേഹം
ചാലക്കുടി ഗവൺമെന്റ്
ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.