ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു




കൊച്ചി: കോലഞ്ചേരി ദേശീയപാതയിൽ പുതുപ്പണത്ത് രാത്രി കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. 2 സ്ത്രീകൾ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. രാത്രി 11 മണിയോടെ യാണ് അപകടം നടന്നത്. ഏഴയ്ക്കരനാട് സ്വദേശി എൽദോസ്, കടമറ്റം സ്വദേശികളായ ശാന്തകുമാരി, അശ്വതി, അശ്വനികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post