രാവിലെ 10:30ന്സ്കൂളിലെത്തി പതിനൊന്ന് മണിയോടെ മടങ്ങിയ അധ്യാപകന്‍, തൂങ്ങിമരിച്ച നിലയില്‍;



മൂന്നാര്‍: സ്വകാര്യ സ്കൂളിലെ അധ്യാപകനെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കട്ടപ്പന വെള്ളയാംകുടി സ്വദേശി അരുണ്‍ തോമസിനെ (45) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വ രാവിലെ 10 30 ഓടെ സ്കൂളിലെത്തിയ ഇദ്ദേഹം 11 ഓടെ തിരികെ വീട്ടില്‍ എത്തി. വീട്ടിലുണ്ടായിരുന്ന പിതാവിനോട് ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കടന്ന് കതകടച്ചു. പുറത്തേക്കിറങ്ങിയ പിതാവ്, ഏറെ നേരമായി മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞിരുന്ന മകനെ അന്വേഷിച്ച്‌ വീടിനുള്ളില്‍ കയറി. കതകില്‍ മുട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. കതക് അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് അരുണ്‍ തോമസിനെ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ സ്കൂളില്‍ വിളിച്ച്‌ വിവരം അറിയിച്ചു. നാട്ടുകാരും അധ്യാപകരും കുട്ടികളും എത്തി വാതില്‍ പൊളിച്ച്‌ ഇദ്ദേഹത്തെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്നാര്‍ പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചതിനു ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ. മെര്‍ലിന്‍. മക്കള്‍. ആന്‍റോസ്, ആന്‍മരിയ. മരണം സംബന്ധിച്ചുള്ള അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post