കോട്ടയം പാലായില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 15 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

 


 കോട്ടയം പാലാ: രാമപുരത്തിന്

സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 15 പേർക്ക് പരിക്ക്. 

        തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടക സംഘം സഞ്ചരിച്ച ബസ്

ആണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

       പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

       ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം. റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ചു ബസ് ചെരിഞ്ഞു. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് ഗുരുതമായി പരിക്കേറ്റത്.

രാമപുരം പോലീസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.


Previous Post Next Post