കോതമംഗലത്ത് പൂയംകുട്ടി പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ 2 കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു കൊച്ചി  കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. പൂയംകുട്ടിക്ക് സമീപം കണ്ടന്‍പാറ ഭാഗത്ത് ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.

കുട്ടമ്ബുഴ കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി മരിച്ചത്.

പൂയംകുട്ടി, കണ്ടന്‍പാറ ഭാഗത്ത് ബന്ധുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post