പൊന്നാനിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഒരാൾ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്ക്


  മലപ്പുറം പൊന്നാനി - കുറ്റിപ്പുറം ഹൈവേയിൽ അയിങ്കലം വെച്ച് ഇന്ന് പുലർച്ചെ 5.30 ഓടെ ശബരിമല തീർത്ഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്ക് പറ്റിയവരെ അത് വഴി വന്ന യാത്രികരും, നാട്ടുകാരും, 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, കുറ്റിപ്പുറത്തെ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുന്നു.

 ഇതിൽ തുടർ ചികിത്സക്കായി പൊന്നാനി ആംബുലൻസ് പ്രവർത്തകരും, 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി.

 മരണപ്പെട്ടയാളുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ.

 മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നു.._

Post a Comment

Previous Post Next Post