ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു.


പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കെഎസ്‌ആര്‍‌ടിസി ബസ് മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരിക്കേറ്റു.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.


പമ്ബയില്‍ നിന്നും തിരുവനന്തപുരത്തിന് പുറപ്പെട്ട സ്‌പെഷ്യല്‍ സര്‍വീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇതിന് പിന്നാലെ പോലീസും ഫയര്‍ഫോഴ്സ് സംഘവും മോട്ടോര്‍വാഹന വകുപ്പും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

.പതിവായി അപകടമുണ്ടാകുന്ന ളാഹ വിളക്കുവഞ്ചിക്ക് സമീപമാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയ്ക്ക് പോയ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.


മണ്ഡലകാല തീര്‍ഥാടനത്തിനിടെ തന്നെ രണ്ട് തവണ ഇവിടെ അപകടം സംഭവിച്ചിരുന്നു. അന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യ അപകടം നടന്ന സമയം വളവിനു സമീപത്തെ മണ്ണ് നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ വീണ്ടും രണ്ട് തവണ കൂടി അപകടമുണ്ടാവുകയായിരുന്നു.


Post a Comment

Previous Post Next Post