ആലപ്പുഴയില്‍ പൊലീസ് വാഹനമിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു



ആലപ്പുഴ: പൊലീസ് ജീപ്പിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. ആലപ്പുഴ  തലവടിയിൽ ഡിസിആർബി ഡിവൈഎസ്പിയുടെ വാഹനം ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം സംഭവിച്ചത്.

. ആലപ്പുഴയില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിയുടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡി.വൈ.എസ്.പിയെ വീട്ടിലാക്കി മടങ്ങും വഴിയാണ് അപകടം.

Post a Comment

Previous Post Next Post