മഞ്ചേശ്വരം: മംഗളൂരു കെ.സി റോഡ് ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ച യുവാക്കളുടെ എണ്ണം രണ്ടായി.
ഉപ്പള ഹിദായത്ത് നഗര്‍ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകന്‍ മുഹമ്മദ് ബഷാര്‍ (23) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മഞ്ചേശ്വരം പത്താം മൈല്‍ സ്വദേശി സയ്യിദിന്റെ മകന്‍ അഹമദ് റിഫായി (24) ഞായറാഴ്ച രാത്രി മരിച്ചിരുന്നു
ഞായറാഴ്ച രാത്രി ഒമ്ബതോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിക്കുകയായിരുന്നു. ബഷാര്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഗുരുതര പരിക്കേറ്റ ഇരുവരെയും തൊക്കോട്ട് ദേര്‍ലകട്ട ഹെഗ്ഡെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എ.ജെ ആശുപത്രിയിലേക്ക് മാറ്റി.
