കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു;മൂന്ന് പേർക്ക് പരുക്ക്കോഴിക്കോട്:നാദാപുരത്ത് കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരു മരണം. പുത്തൻവീട്ടിൽ സുദേവൻ (63) ആണ് മരിച്ചത്. മൂന്നുപേർക്ക് പരുക്കേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വിലങ്ങാട്ട് പാനോത്ത് ആണ് സംഭവം  കുരുമുളക് പറിക്കാന്‍ രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്ബിലേക്ക് പോയ സുദേവനെ ഉച്ചക്കാണ് തേനീച്ചയുടെ കുത്തേറ്റ് വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരില്‍ ചിലര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഈ പ്രദേശത്ത് രണ്ടു ദിവസമായി തേനീച്ചയുടെ അക്രമം നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. വളയം പോലീസ് സ്ഥലത്തെത്തി.


Post a Comment

Previous Post Next Post