ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിക്ക് പരിക്കേറ്റു.

 


കോട്ടയം  മുണ്ടക്കയം : ദേശീയപാതയിൽ 34 മൈലിനെ സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. മുണ്ടക്കയത്തേക്ക് വരുകയായിരുന്നു ഓട്ടോറിക്ഷ എതിർ ദിശയിൽ വന്ന ശബരിമല തീർത്ഥാടകരുടെ വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 5 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post