ആലപ്പുഴ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ആലപ്പുഴ ജില്ലകോടതി വാര്‍ഡ് തത്തംപള്ളി ബംഗ്ലാവ് പറമ്ബില്‍ പെരിയസ്വാമിയുടെ മകന്‍ പ്രേംകുമാര്‍ (23) ആണ് മരിച്ചത്.
വെള്ളി രാവിലെ 6.30ന് ആര്യാട് തിരുവിളക്ക് ക്ഷേത്രത്തിന് സമീപമാണ് സംഭവം.
ബൈക്കില്‍ കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട് മരത്തിലും മതിലിലും ഇടിച്ച് മറിയുകയായിരുന്നു. ജില്ല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: തങ്കം. സഹോദരങ്ങള്‍: ആദികുമാര്‍, തിരുമണികുമാര്‍, വസന്തകുമാര്‍. നോര്‍ത്ത് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.