സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; നാലുപേര്‍ക്ക് പരിക്കേറ്റു




മാങ്കുളത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മൂന്നാര്‍, മാങ്കുളം സന്ദര്‍ശനത്തിനെത്തിയ ആലപ്പുഴ പാതിരപ്പള്ളി സ്വദേശികളായ യുവാക്കള്‍ സഞ്ചാരിച്ച ടവേര കാറും മാങ്കുളത്തുനിന്ന് അടിമാലിക്ക്‌ വന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പെട്ടത്.

ബസിന്‍റെയും കാറിന്‍റെയും മുന്‍ ഭാഗം തകര്‍ന്നു.കാര്‍ ഡ്രൈവര്‍ ആലപ്പുഴ പാതിരപ്പള്ളി അനീഷ് (40), ഒപ്പമുണ്ടായിരുന്ന അഭിഷേക് (18), അരുണ്‍ (17), അഖില്‍ (18) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരി മാങ്കുളം സ്വദേശിനി മിന്നുവിന്‍റെ (24) മൂക്കിനും പരിക്കേറ്റു.

Post a Comment

Previous Post Next Post