ഗുഡ്‌സ് ഓട്ടോമറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

 


 

സുല്‍ത്താന്‍ബത്തേരി: ഗുഡ്‌സ് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. താഴെ അരിവയല്‍ ജയ എസ്റ്റേറ്റിനു സമീപമുണ്ടായ അപകടത്തില്‍ അരിവയല്‍ ചെരിയം പുറത്ത് ഷിജു എന്ന കുട്ടന്‍ (39) ആണ് മരിച്ചത്. റോഡിന് താഴേക്ക് ഉരുണ്ടുപോയ ഗുഡ്‌സ് ഓട്ടോയുടെ ഡോറിനിടയില്‍ പെട്ടാണ് അപകടം.


ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ ഷിജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബത്തേരി താലൂക്ക് ഹോസ്പിറ്റലിൽ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം  വിട്ട് നൽകും 


Post a Comment

Previous Post Next Post