പാലക്കാട് വയോധികനെ ആന ചവിട്ടിക്കൊന്നു; ഇടതു വശത്തെ 10 വാരിയെല്ലുകള്‍ പൊട്ടിയ നിലയില്‍പാലക്കാട് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അട്ടപ്പാടിയില്‍ താമസിക്കുന്ന ആദിവാസിയായ വയോധികനെയാണ് കാട്ടാന ആക്രമിച്ചത്.

പുതൂര്‍ മുള്ളി സ്വദേശി നഞ്ചനാണ് കൊല്ലപ്പെട്ടത്. ആടിന് ചപ്പ് വെട്ടാന്‍ പോയപ്പോള്‍ പുഴക്കരയില്‍ വച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്.

നഞ്ചന്റെ നെഞ്ചിനാണ് ആന ചവിട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇടതു വശത്തെ 10 വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. ആനയുടെ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തുകയായിരുന്നു. അപ്പോഴാണ് ആന പിന്‍തിരിഞ്ഞ് പോയത്.

Post a Comment

Previous Post Next Post