മുംബൈ ഉള്‍ക്കടലില്‍ മലയാളിയെ കാണാതായി



മുംബൈ ഉള്‍ക്കടലില്‍ ഒ.എന്‍.ജി.സിയുടെ എണ്ണക്കിണറില്‍ ജോലിചെയ്യുന്നതിനിടെ കടലില്‍ വീണ് മലയാളിയെ കാണാതായി.

അടൂര്‍, ഓലിക്കല്‍ ഗ്രേസ്‌വില്ലയില്‍ ഗീവര്‍ഗീസിന്റെ സിബി വര്‍ഗീസിന്റെയും മകന്‍ ഇനോസ് വര്‍ഗീസിനെയാണ് (26) കാണാതായത്.


ജോലി പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഗുജറാത്തിലെ സിസ്റ്റം പ്രൊട്ടക്ഷന്‍ കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് ഇനോസ്. ഒരുമാസമായി കരാര്‍ അടിസ്ഥാനത്തില്‍ ഒ.എന്‍.ജി.സിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. 


ഒരാള്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച, ഇനോസ് കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി.

Post a Comment

Previous Post Next Post