മലപ്പുറം ദേശീപാത66 വളാഞ്ചേരി വട്ടപ്പാറ പഴയ സി ഐ ഓഫീസിനു സമീപം ബൈക്ക് യാത്രികനെ അപകടത്തിൽ പെട്ട നിലയിൽ റോഡിൽ കണ്ടെത്തി. രാത്രി 10.30 ഓടെയാണ് സംഭവം.വയറിനു സൈഡിൽ സാരമായ പരുക്കുകളോടെ യുവാവിനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി...രക്തം വാർന്ന നിലയിൽ പത്തു മിനുറ്റോളമാണ് യുവാവ് റോഡിൽ കിടന്നത്. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു
കോഴിക്കോട് വടകര സ്വദേശി മരിച്ചു. ചോറോട് മാങ്ങോട്ടുപാറ ഭാരത് ഗ്യാസ് ഗോഡൗണിനു സമീപം ‘അര്‍ഷില്‍’ പുത്തലത്ത് വാഴയില്‍ നസീമുദ്ദീനാണ് മരണപ്പെട്ടത്. മുപ്പത്തഞ്ച് വയസ്സായിരുന്നു.
