ബസു കാത്തു നിന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ഒരാൾ മരണപ്പെട്ടു രണ്ടു പേർക്ക് പരിക്ക്



ബ്രിട്ടനിലെ ലീഡ്‌സില്‍ ബസ് കാത്തു നിന്ന മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച്‌ മരിച്ചു. തിരുവനന്തപുരം സ്വദേശി ആതിര (25) ആണ് മരിച്ചത്.  ഇന്നലെ രാവിലെ 8.28ന് ആതിര ഉള്‍പ്പെടെ നിരവധിപേര്‍ കാത്തുനിന്ന ബസ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. ആതിര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

 ബസു കാത്തു നില്‍ക്കവേ മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞു കയറിയ കാര്‍ ഇടിച്ചു ഒരാള്‍ക്ക് മരണം; രണ്ടു പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍; കാര്‍ ഓടിച്ച യുവതി അറസ്റ്റില്‍; എയര്‍ ആംബുലന്‍സില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആതിര സംഭവ സ്ഥലത്തു മരിച്ചു; യുകെ മലയാളികളെ ഞെട്ടിച്ച്‌ ലീഡ്‌സില്‍ അപകടം

ദുരന്ത വാര്‍ത്തകള്‍ ഒന്നുഴിയാതെ എത്തികൊണ്ടിരിക്കുന്ന യുകെ മലയാളി സമൂഹത്തിലേക്ക് മറ്റൊരു ആകസ്മിക മരണ വാര്‍ത്ത കൂടി. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ മലയാളി വിദ്യാര്‍ത്ഥിനികള്‍ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കവേ പാഞ്ഞെത്തിയ കാര്‍ തട്ടി 25 കാരിയായ ആതിര തല്‍ക്ഷണം മരിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .


തിരുവനതപുരം സ്വദേശിയായ ആതിരയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . കഴിഞ്ഞ വര്‍ഷം അവസാനമാണ് ആതിര യുകെയില്‍ എത്തിയതെന്ന് ലീഡ്സില്‍ നടത്തിയ അന്വേഷണത്തില്‍ വെക്തമായി . ഭര്‍ത്താവ് സൗദിയില്‍ ജോലി ചെയുന്ന അതിരയ്ക്ക് ഒരു കുഞ്ഞുമുണ്ട് . അപകടത്തില്‍ പരുക്കേറ്റ മറ്റ് രണ്ടു വിദ്യാര്‍ത്ഥിനികളുടെയും നില ഗുരുതരം

അല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോര്‍ട്ട് .


അതിനിടെ അപകടകരമായി ഡ്രൈവ് ചെയ്തതിനു കാര്‍ ഓടിച്ച 25 കാരിയായ യുവതിയെ പൊലീസ് അറസ്‌റ് ചെയ്തിട്ടുണ്ട് . ഇവരെ ചോദ്യം ചെയ്തുവരികയാണ് . അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സഹായമായി ലീഡ്‌സ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലും പൊലീസിലും ബന്ധപ്പെട്ടു വരുന്നു . കൂടുതല്‍ വിവരങ്ങള്‍ വക്തമാകാനിരിക്കുന്നതേയുള്ളൂ .


കഴിഞ്ഞ വര്ഷം ജനുവരിയില്‍ ഗ്ലോസ്റ്ററിനു അടുത്ത് ഉണ്ടായ കാര്‍ അപകടത്തില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ രണ്ടു പേര്‍ക്ക് ദാരുണ അപകടത്തില്‍ മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ലീഡ്സിലെ സ്റ്റണിങ്ങിലി റോഡ് ഏറെ നേരമായി പൊലീസ് അടച്ചിട്ടിരിക്കുകയാണ്. യൂണിവേഴ്സിറ്റിയില്‍ പോകാന്‍ ബസ് കയറാന്‍ എത്തിയ യുവതികള്‍ക്കാണ് അപകടം ഉണ്ടായത് . ബസ് സ്റ്റോപ്പ് ഇടിച്ചു തകര്‍ത്താണ് കാര്‍ അപകടം സൃഷ്ടിച്ചത് .


ലീഡ്സിലെ ആര്‍മിലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായിരിക്കുന്നത് . രാവിലെ എട്ടരയോടെ ആണ് അപകടം ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട് . അപകടത്തെ തുടര്‍ന്ന് വെസ്റ്റ് യോര്‍ക്ഷയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും ആതിരയുടെ മരണം സ്ഥിരീകരിക്കപ്പെട്ടിരുന്നു. 

Post a Comment

Previous Post Next Post