തൃശ്ശൂർ മണ്ണുത്തി. ദേശീയപാത സർവ്വീസ് റോഡിൽ
വെട്ടിക്കൽ ഹോളി ഫാമിലി കോൺവെന്റിന്
സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്
രണ്ടുപേർ മരിച്ചു. വയനാട് കുപ്പാടി സ്വദേശി
മുള്ളൻ വയൽ വീട്ടിൽ എം.ആർ.
അരുൺരാജ് (27), മലപ്പുറം നിലമ്പൂർ ആരു വാക്കോട് . കൊണ്ടൂർ ബാബു ( കുട്ടൻ) മകൻ. കൃഷണ പ്രസാദ് എന്നിവരാണ് മരിച്ചത്. ഒരാൾ
സംഭവസ്ഥലത്ത് വെച്ചും മറ്റൊരാൾ ജില്ലാ
ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
രണ്ടുപേരും ഇസാഫ് സ്ഥാപനത്തിലെ
ജീവനക്കാരാണ്. രാത്രി 12 മണിയോടെയാണ്
അപകടം ഉണ്ടായത്. സർവീസ് റോഡിലൂടെ
പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാറിൽ
എതിർദിശയിൽ വന്ന ബൈക്ക് ഇടിച്ചാണ്
അപകടം.
