സ്‌കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിമുക്തഭടൻ മരിച്ചു




ആലപ്പുഴ  മാന്നാർ: സ്‌കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിമുക്തഭടൻ മരിച്ചു. ചെന്നിത്തല സി.എസ്.ഡി കാന്റീൻ ഉദ്യോഗസ്ഥൻ പെണ്ണുക്കര കള്ളോട്ടുതറയിൽ കെ.ആർ. വിജയകുമാർ (57 ) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7.30ന് ജോലിക്കായി സ്‌കൂട്ടറിൽ പോകുന്ന വഴി സി.എസ്.ഡി കാന്റീനിന് സമീപത്ത് വെച്ച് നെഞ്ചു വേദനയെത്തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടർ മരത്തിലിടിക്കുകയായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജയകുമാർ ഇന്ന് വൈകിട്ട് 4.30 നാണ് മരിച്ചത്. സംസ്കാരം പിന്നീട്. പരേതനായ രാഘവകുറുപ്പിന്റെയും രാജമ്മയുടെയും മകനാണ്. ഭാര്യ: ഹരിപ്പാട് ചീരങ്കാവ് പുതുപ്പുരയ്ക്കൽ ബിന്ദു. മക്കൾ: ഭവ്യ വി.കുമാർ, ഭരത് വി.കുമാർ.

Post a Comment

Previous Post Next Post