ചങ്ങരംകുളത്ത് വാഹനാപകടം; നാലുപേര്‍ക്ക് പരിക്ക്



മലപ്പുറം  ചങ്ങരംകുളം: സംസ്ഥാന പാതയില്‍ ചങ്ങരംകുളത്തും വളയംകുളം മാങ്കുളത്തും ഉണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ക്ക് പരിക്കു പറ്റി.

മാങ്കുളത്ത് തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ സ്കൂട്ടറില്‍ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. വളയംകുളം മാങ്കുളത്ത് താമസിക്കുന്ന പുളിക്കപ്പള്ളി മണാലില്‍ മുഹമ്മദ്(65)നാണ് പരിക്കേറ്റത്. പരിക്കേറ്റ മുഹമ്മദിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ചങ്ങരംകുളം ഹൈവേയില്‍ സണ്‍റൈസ് ഹോസ്പിറ്റലിലിന് സമീപം ബൈക്കില്‍ വാനിടിച്ച്‌ ബൈക്ക് യാത്രികരായ കുടുംബത്തിന് പരിക്കേറ്റു. കോലിക്കരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്ന അകലാട് സ്വദേശി കുന്നിക്കല്‍ ഇസ്ഹാഖ്(42), ഭാര്യ ആയിഷ (36) ,മകള്‍ ഇസ്റ(3)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post