തൃശ്ശൂര്‍ പഴുവില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേരി ദീപുവിന്‍്റെ ഭാര്യ സ്മിതയാണ് മരിച്ചത്.
45 വയസായിരുന്നു. കോഴിക്കോട് സ്വദേശിനിയാണ് സ്മിത. മൃതദേഹം പൂര്‍ണ്ണമായും കത്തിയ നിലയിലാണ്. വീടിന്റെ മുകള്‍ നിലയില്‍ ബാത്ത് റൂമിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ബാംഗ്ലൂരില്‍ താമസമാക്കിയ ഇവര്‍ ഒരാഴ്ച മുന്‍പാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നത്.
