മൂന്നാര്‍ മുതിരപ്പുഴയാറ്റില്‍ വീണ്ടും വിനോദ സഞ്ചാരിയെ കാണാതായി; ഹൈദരാബാദ് സ്വദേശിക്കായി തിരച്ചില്‍



ഇടുക്കി: മൂന്നാര്‍ മുതിരപ്പുഴയാറ്റില്‍ വീണ്ടും വിനോദ സഞ്ചാരിയെ കാണാതായി. ചുനയംമാക്കല്‍ കുത്ത് വെള്ളച്ചാട്ടത്തിന് സമീപമാണ് സംഭവം.ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് കാണാതായത്.

കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാരുടെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും ഉടന്‍ സ്ഥലത്തെത്തും.


ജനുവരി 29ന് മുതിരപ്പുഴയാറില്‍ കുളിക്കാന്‍ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായിരുന്നു. ചെന്നൈ സ്വദേശി ശരവണനാണ് പള്ളിവാസല്‍ പവ്വര്‍ ഹൗസിന് സമീപത്തുവെച്ച്‌ ഒഴുക്കില്‍പ്പെട്ടത്. പിറ്റേന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post