മലപ്പുറം ചങ്ങരംകുളം: പാവിട്ടപ്പുറം ഫെസ്റ്റ് കണ്ടു മടങ്ങിയ കുട്ടികൾക്ക് മേൽ നിയന്ത്രണം വിട്ട് കാർ പാഞ്ഞുകയറി നാല് കുട്ടികൾക്ക് പരിക്കേറ്റു ഞായറാഴ്ച രാത്രി 10:30 യോടെ പാട്ട് മാങ്കുളത്താണ് അപകടം നടന്നത്.
വളയംകുളം സ്വദേശികളായ കുട്ടികൾക്കാണ് പരിക്കേറ്റത് യാസീൻ (14) വിവേക് (14) ലെമീസ് (14) ഫിദൻ (13) എന്നിവർക്കാണ് പരിക്കേറ്റത്
പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ അതിനാൽ വളയംകുളം സ്വദേശി ശരീഫിന്റെ മകൻ യാസീൻ എന്ന കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അപകടം വരുത്തിയ വാഗനർ കാറും കുന്നംകുളം സ്വദേശിയായ ഡ്രൈവറെയും ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.