ഇടുക്കി തൊടുപുഴ പുളിയന്മല
സംസ്ഥാനപാതയിൽ മുട്ടം
കുരിശുപള്ളിക്ക് സമീപമാണ്
അപകടമുണ്ടായത്. നിയന്ത്രണം
നഷ്ടപ്പെട്ട കാർ ടോർസ് ലോറിയിൽ
ഇടിക്കുകയായിരുന്നു. അപകടത്തിൽ
ഒരാൾ മരണപ്പെട്ടു.
കാഞ്ഞിരപ്പള്ളി സ്വദേശിനി മറിയം
ബീബി (78) ആണ് മരണപ്പെട്ടത്. ഗുരുതര
പരിക്കേറ്റ സക്കീർ
തൈപ്പറമ്പിൽ(53 ),
ഇദ്ദേഹത്തിന്റെ മകൻ റാഷിദ്(16),
നുഫൈസ(36) എന്നിവരെ ഗുരുതര
പരിക്കുകളോടെ തൊടുപുഴയിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റതിനാൽ സക്കീറിനെ
വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി
മെഡിക്കൽ കോളേജിലേക്ക് ഉടൻ മറ്റും.
ഇന്ന് രാവിലെ 11 മണിയോട്
കൂടിയായിരുന്നു
അപകടം നടന്നത്.
തൊടുപുഴയിൽ നിന്നും ഈരാറ്റുപേട്ട
ഭാഗത്തേക്ക് പോവുകയായിരുന്ന
കാഞ്ഞിരപ്പള്ളി സ്വദേശികൾ
സഞ്ചരിച്ചിരുന്ന കാറാണ്
അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂർ
ഭാഗത്തേക്ക് ലോഡുമായി
പോവുകയായിരുന്ന ടോറസ്
ലോറിയിലേക്ക് നിയന്ത്രണം നഷ്ടമായ
കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന
നാല് പേർക്കും പരിക്കേറ്റു.
അപകടം കണ്ട് ഓടിയെത്തിയ
നാട്ടുകാരും പോലീസും ചേർന്നാണ്
രക്ഷാപ്രവർത്തനം നടത്തിയത്.
ഗുരുതരപരിക്കേറ്റ നാലുപേരെയും
തൊടുപുഴയിലെ സ്വകാര്യ
ആശുപത്രിയിൽ
പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ
മറിയംബീവി മരണപ്പെട്ടു. സക്കീറിന്
കരളിന് ക്ഷതമേറ്റതായും മറ്റ് രണ്ട്
പേർക്ക് തലയ്ക്ക് പരിക്കേറ്റതായും
ആശുപത്രി അധികൃതർ
വ്യക്തമാക്കുന്നുണ്ട്. അപകടത്തിൽ
കാറിൻറെ മുൻഭാഗം പൂർണമായും
തകർന്നു.
