എറണാകുളം ചെങ്ങമനാട്: ദേശീയപാതയില്‍ പറമ്ബയത്ത് ടോറസ് ഇടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മെഡിക്കല്‍ എന്‍ഡ്രന്‍സ് കോച്ചിങ് വിദ്യാര്‍ഥിനി റോഡില്‍ തെറിച്ചു വീണ് മരിച്ചു
ആലുവ എന്‍.എ.ഡി ചാലേപ്പള്ളി പട്ടാലില്‍ വീട്ടില്‍ ഷൈജുവിന്‍റെ (ഓവര്‍സിയര്‍, കളമശ്ശേരി നഗരസഭ) മകള്‍ പി.എസ് ആര്‍ദ്രയാണ് (18) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹപാഠി ആലുവ വാഴക്കുളം കാഞ്ഞിരപ്പാറയില്‍ ശിവദേവ് (19) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ 7.45ഓടെ ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. ഉന്നത പഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്ന സഹപാഠിയെ യാത്രയാക്കാന്‍ മറ്റ് കൂട്ടുകാര്‍ക്കൊപ്പം നെടുമ്ബാശ്ശേരിയിലേക്ക് പോവുകയായിരുന്നു ആര്‍ദ്ര. പിന്നില്‍ വന്ന ടോറസ് ഇടതുവശം കൂടി മറികടക്കുമ്ബോള്‍ ബൈക്കിന്‍റെ കണ്ണാടിയില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
റോഡില്‍ തെറിച്ചുവീണ ആര്‍ദ്രയുടെ തലയിലൂടെ ഇടിച്ച ടോറസിന്‍റെ പിന്‍വശത്തെ ടയറുകള്‍ കയറിയിറങ്ങുകയായിരുന്നു. അപകടം സംഭവിച്ചയുടന്‍ ഇരുവരെയും നാട്ടുകാര്‍ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും ആര്‍ദ്രയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ ജില്ല ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. അമ്മ: വടുതല കരിവേലില്‍ കുടുംബാംഗം രശ്മി (കയര്‍ ബോര്‍ഡ്, ചെന്നൈ). സഹോദരന്‍: അദ്വൈത് (10-ാം ക്ളാസ് വിദ്യാര്‍ഥി, കേന്ദ്ര വിദ്യാലയ, കളമശ്ശേരി). സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍. നെടുമ്ബാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു.
