മുതലപ്പൊഴിയില്‍ യുവാവ് കടലില്‍ വീണ് മുങ്ങി മരിച്ചു



വിഴിഞ്ഞം: മുതലപ്പൊഴിയില്‍ യുവാവ് കടലില്‍ വീണ് മുങ്ങി മരിച്ചു. തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനില്‍ ബാലകൃഷ്ണന്‍ ആശാരിയുടെ മകന്‍ മനേഷ് ബി എന്ന 38 കാരനാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 9:30 ഓടെയായിരുന്നു സംഭവം.


ചൂണ്ടയിടുന്നതിനിടെ മനേഷ് കാല്‍ വഴുതി കടലിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ കോസ്റ്റല്‍ പോലീസിന്റെയും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post