പട്ടിക്കാട് കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം



തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട്

മേൽപാതയിൽ കാർ അപകടത്തിൽപ്പെട്ട്

കൊച്ചി പള്ളുരുത്തി സ്വദേശി അർജുൻ

ബാബു (25) മരിച്ചു. ഒപ്പം ഉണ്ടായിരുന്ന

നിസാം (25) നെ ഗുരുതര പരുക്കുകളോടെ

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ

പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്നും

പള്ളുരുത്തിയിലേക്ക് പോയിരുന്ന

ആറംഗസംഘം സഞ്ചരിച്ചിരുന്ന കാറാണ്

അപകടത്തിൽപ്പെട്ടത്.

കാറിൽ ഉണ്ടായിരുന്ന മറ്റു നാലുപേരുടെ

പരിക്ക് ഗുരുതരമല്ല. പുലർച്ചെ

രണ്ടുമണിക്കാണ് അപകടമുണ്ടായത്.

തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ

മേൽപാത അവസാനിക്കുന്ന ഭാഗത്ത് ഫാസ്റ്റ്

ട്രാക്കിൽ പോയിരുന്ന ഇവരുടെ വാഹനം

ദേശീയപാതയോരത്തെ മൈൽ കുറ്റിയിൽ

ഇടിക്കുകയും നിയന്ത്രണം വിട്ടുമറിയുകയും

ആയിരുന്നു. പലതവണ മറിഞ്ഞ ഹോണ്ട

അമേസ് കാർ പൂർണ്ണമായും തകർന്നു.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ

ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി

ദേശീയപാത റിക്കവറി വിഭാഗം, പീച്ചി

പോലീസ്, മണ്ണുത്തി ഹൈവേ പോലീസ്

എന്നിവർ സ്ഥലത്തെത്തി ഗതാഗതം

പുനസ്ഥാപിച്ചു

🇦 CCIDENT 🇷 ESCUE 24×7

എമർജൻസി ആംബുലൻസ് സർവീസ് തൃശ്ശൂർ പട്ടിക്കാട് *8289876298*

Post a Comment

Previous Post Next Post