വയനാട് ചുരത്തില്‍ ലോറി കുടുങ്ങി, ഗതാഗതം മുടങ്ങി; വാഹനങ്ങളുടെ നീണ്ട നിര



വയനാട് ചുരത്തില്‍ എട്ടാം വളവില്‍ കേടായ മള്‍ട്ടി ആക്സില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങി.

ഇന്ന് പുലര്‍ച്ചെയോടെയാണ് ലോറി കുടുങ്ങിയത്. 


മണിക്കൂറുകളായിട്ടും ലോറി നീക്കാനാവാത്തതിനാല്‍ കിലോമീറ്ററുകള്‍ നീണ്ട വാഹനങ്ങളുടെ ക്യൂ ആണ് രൂപപ്പെട്ടത്. ആശുപത്രികളിലേക്കും വിമാനത്താവളങ്ങളിലേക്കും പോകുന്നവര്‍ അടക്കം ബ്ലോക്കില്‍ കുടുങ്ങി. ഒടുവില്‍ ഹൈവേ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ഇടപെട്ട് ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.

Post a Comment

Previous Post Next Post