തൃശ്ശൂർ പട്ടിക്കാട്. പീച്ചി കെ.എഫ്ആർഐ
ഹോസ്റ്റലിന് സമീപം സ്കൂട്ടർ
അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. മുളയം
തടത്തിൽ ഗോപിയുടെ മകൻ അമൽ (22)
ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി
പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട്
മൂന്നരയോടെയാണ് അപകടമുണ്ടായത്.
പീച്ചി ഭാഗത്ത് നിന്നും വരികയായിരുന്ന
ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് കെ
എഫ് ആർ ഐ ഹോസ്റ്റലിന്റെ മതിലിലും,
സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിലും
ഇടിക്കുകയായിരുന്നു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് പട്ടിക്കാട് 8289876298