കോഴിക്കോട്:വെള്ളിമാടുകുന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബ്യൂട്ടി സലൂണിലേക്ക് ഇടിച്ചു കയറി അപകടം.
സലൂണിന്റെ ചില്ലുകള്‍ തകര്‍ന്നു. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെയായിരുന്നു സംഭവം.
ഓട്ടോറിക്ഷയുടെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു. അപകട സമയത്ത് ബ്യൂട്ടി സലൂണിനുള്ളില്‍ നാലു പേര്‍ ഉണ്ടായിരുന്നതായി കടയുടമ പറഞ്ഞു. രണ്ടു പേര്‍ ഇരുന്ന ഭാഗത്തേക്കാണ് ചില്ലുകള്‍ തകര്‍ത്ത് ഓട്ടോ എത്തിയത്. സലൂണിന് 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡ്രൈവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
