പാലക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചു, രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു



 പാലക്കാട്: നിയന്ത്രണം വിട്ട് ബൈക്ക് മതിലിലിടിച്ച്‌ വിദ്യാര്‍ഥികള്‍ മരിച്ചു. കോട്ടായി കുന്നുപറമ്ബ് ചെറുകുളം വീട്ടില്‍ ശരത് (20), മുല്ലക്കര വീട്ടില്‍ സഞ്ജയ് (21) എന്നിവരാണ് മരിച്ചത്.

കോട്ടായി ഭാഗത്ത് നിന്ന് മുല്ലക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കോട്ടായി പെരുംകുളങ്ങരക്ക് സമീപം മതിലിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.


ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

തലയ്ക്ക് ക്ഷതമേറ്റ ഇരുവരും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Post a Comment

Previous Post Next Post