ഭോപ്പാല്‍: തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മധ്യപ്രദേശില്‍ അപകടത്തില്‍പ്പെട്ടു.
ജിയോളജി വിഭാഗത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ ഫീല്‍ഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് മറിഞ്ഞതായി കോളജ് അധിക്യതര്‍ക്ക് വിവരം ലഭിച്ചു. ഒരു അധ്യാപകനും 3 വിദ്യാര്‍ഥികള്‍ക്കും സാരമായി പരിക്കേറ്റെന്നാണ് കോളജില്‍ ലഭിച്ചിട്ടുള്ള പ്രഥമിക വിവരം. മധ്യപ്രദേശിലെ റായ്പുരയിലെ കട്നി യിലാണ് അപകടം സംഭവിച്ചത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ഒരു ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.ഏഴ് അധ്യാപകരും 60 വിദ്യാര്‍ഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതില്‍ ഒരു ബസാണ് മറിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
