ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്‌ വീട്ടമ്മ മരിച്ചു

 

തൃശൂര്‍ ഒല്ലൂര്‍: കന്പനിപ്പടിക്കു സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്‌ വീട്ടമ്മ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.

ഒല്ലൂര്‍ പെരുവാംകുളങ്ങര ചിറ്റിലപ്പിള്ളി ഫ്രാന്‍സിസിന്‍റെ ഭാര്യ റോസി (58) ആണ് മരിച്ചത്. 


ഫ്രാന്‍സിസിനും, മരുമകള്‍ ഷീനിമോള്‍ (28), പേരക്കുട്ടികളായ ജൂവാന (ആറ്), ജഫാത്ത(നാല്), മറിയം (രണ്ട്), ഓട്ടോ ഡ്രൈവര്‍ കരാഞ്ചിറ സ്വദേശി അജീഷ് (30), കാര്‍ യാത്രികരായ അമലനഗര്‍ കുരുതുകുളങ്ങര വീട്ടില്‍ മേരി (57), മകന്‍ മെല്‍വിന്‍ (22) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. 

ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. തൃശൂരില്‍ സിനിമ കണ്ട് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പ്പെട്ടത്.

സംഭവസ്ഥലത്തു വച്ചുതന്നെ റോസി മരിച്ചതായി പറയുന്നു. പരിക്കേറ്റ ഓട്ടോഡ്രൈവറെയും കാറിലുണ്ടായിരുന്നവരെയും ആക്‌ട്സ് പ്രവര്‍ത്തകരാണ് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ ഒല്ലൂര്‍ പോലീസ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. 


മരിച്ച റോസിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസിന്‍റെ വാരിയെല്ലുകള്‍ക്കാണ് പരിക്ക്. ഒട്ടോറിക്ഷഡ്രൈവര്‍ അജീഷിന്‍റെയും പരിക്ക് ഗുരുതരമാണ്. മരിച്ച റോസിയുടെ മക്കള്‍: ഡിജോ, ഡിജി. മരുമക്കള്‍: ഷീനി, ജിനോ. സംസ്ക്കാരം പീന്നിട്.

Post a Comment

Previous Post Next Post