ശക്തമായ തിരയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം



അമ്ബലപ്പുഴ: വാടയ്ക്കല്‍ കടപ്പുറത്ത് ശക്തമായ തിരയില്‍പ്പെട്ട് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 17-ാം വാര്‍ഡ് വാടയ്ക്കല്‍ പൂത്തുറയില്‍ ബോസ്കോയുടെ മകന്‍ അനു ഡോണ്‍ ബോസ്കോ(ബോബന്‍-27)യാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കടപ്പുറത്തെത്തിയ ഇദ്ദേഹം മടങ്ങുന്നതിനു മുന്‍പായി കടലിലിറങ്ങി. ഈ സമയം ശക്തമായ തിരയുണ്ടാവുകയും അതില്‍ അകപ്പെടുകയുമായിരുന്നു. തുടര്‍ന്ന്, ബോബന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.


സ്ഥലത്തെത്തിയ പുന്നപ്ര പൊലീസ് മേല്‍നടപടി സ്വീകരിച്ച ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: ആന്‍സി. ഭാര്യ: മരിയ. മക്കള്‍: അനു കൃപ, ക്രിസ്റ്റിന്‍.

Post a Comment

Previous Post Next Post