തിരൂരില്‍ നിന്നും ഗാന്ധിധാമിലേക്കു യാത്ര തിരിച്ച മലയാളിയുടെ മൃതദേഹം ട്രാക്കില്‍ നിന്നും കണ്ടെത്തി



മലപ്പുറം  തിരൂരില്‍ നിന്നും ഇന്നലെ കുടുംബങ്ങളോടൊപ്പം മുംബൈ ഗാന്ധിധാമിലേക്കു യാത്ര തിരിച്ച മലയാളിയായ മനോഹര വാര്യരെ(78)യാണ് പാല്‍ഖറില്‍ നിന്നും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.റിട്ടയെര്‍ഡ് അദ്ധ്യാപകന്‍ ആയിരുന്നു.

ബാത്ത്റൂമില്‍ പോയപ്പോള്‍ തെന്നി വീണതാകാമെന്നാണ് കരുതുന്നത്. ഇന്ന് പുലര്‍ച്ചെയോട് കൂടി ഏതെങ്കിലും സ്റ്റേഷനില്‍ ഇറങ്ങിയിട്ടുണ്ടാകാം എന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്.രാവിലെ മുതല്‍ തന്നെ ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും അന്വേഷണം നടത്തിയിരുന്നു.


Post a Comment

Previous Post Next Post