കുറ്റ്യാടി ചുരത്തിലെ ഏഴാം വളവില്‍ തീപിടുത്തം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത്.
കാട്ടുതീ ആണെന്നാണ് പ്രാഥമിക വിവരം. തീ സമീപത്തെ കൃഷിയിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നാദാപുരത്ത് നിന്നും അഗ്നി ശമനസേന എത്തിയിട്ടുണ്ട് . സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
