കോഴിക്കോട് എടച്ചേരി തലായിയില്‍ ബസ്സും, ബൈക്കും കൂട്ടിയിടിച്ചു. ഇന്ന് രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
കുറ്റ്യാടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ബസ്സും, എടച്ചേരിയില്‍ നിന്നും നാദാപുരത്തേക്ക് പോകുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍വശം തകര്‍ന്നു.
ബൈക്ക് യാത്രികനായ ചാലപ്പുറം സ്വദേശിക്ക് പരിക്കേറ്റു. ഇയാളെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലായി ബൈപ്പാസ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം ആയിരുന്നു അപകടം നടന്ന സ്ഥലം.
അപകടം നടന്നതിനാല്‍ കുറച്ചുനേരത്തേക്ക് ഗതാഗതം സ്തംഭിച്ചു. എടച്ചേരി പോലീസ് ഇടപെട്ട് ഗതാഗതം പുനസ്ഥാപിച്ചു. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
