എറണാകുളം ചെങ്ങമനാട് : ഗവ:ആശുപത്രിക്കവലക്ക് സമീപം ബൈക്കുകള്‍ കൂട്ടിമുട്ടി പരുക്കേറ്റ് അവശനിലയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
ആലങ്ങാട് ചിറയന്‍കര റേഷന്‍കടക്ക് സമീപം പുളിക്കത്തറ വീട്ടില്‍ അഷറഫാണ് ( 65 ) മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു അപകടം. അഷറഫ് അടുവാശ്ശേരി ഭാഗത്ത് നിന്ന് ബൈക്കില്‍ ചെങ്ങമനാട് ഭാഗത്തേക്ക് വരുമ്ബോള്‍ പിന്നില്‍ വന്ന ബൈക്കിടിച്ചായിരുന്നു അപകടം. റോഡില്‍ തലതല്ലിവീണ അഷറഫിനെ അവശനിലയില്‍ ആസ്റ്റര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വ്യാഴാഴ്ച മരണം സ്ഥിരീകരിച്ചു. ഭാര്യ: അരീപ്പാടം വളയക്കുന്നില്‍ കുടുംബാംഗം സുഹ്റ. മക്കള്‍: നിസാം, നസീമ. മരുമകന്‍: മുജീബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ കടൂപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ചെങ്ങമനാട് പൊലീസ് നടപടി സ്വീകരിച്ചു.
