നിയന്ത്രണം വിട്ട കാറിടിച്ച്‌ മൂന്നു പേര്‍ക്ക് പരിക്ക്



അമ്ബലമുകള്‍: നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിച്ച കാര്‍ ടാങ്കര്‍ ലോറിയിലിടിച്ച്‌ കാര്‍ ഡ്രൈവറുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്.

അമ്ബലമുകള്‍ റിഫൈനറി ടാര്‍ പ്ലാന്‍റിന് സമീപം കാല്‍നടയാത്രക്കാര്‍ റോഡ് കുറുകെ കടക്കാന്‍ നില്‍ക്കവെ നിയന്ത്രണം വിട്ട കാര്‍ യാത്രക്കാരെ ഇടിച്ചതിനു ശേഷം തൊട്ടടുത്ത് കിടന്ന ടാങ്കറിലിടിച്ചു നില്‍ക്കുകയായിരുന്നു. 


ഡ്രൈവര്‍ ബിര്‍ജി ഏബ്രാഹാം (48), അമ്ബലമുകളിലെ ടാങ്കര്‍ തൊഴിലാളികളായ ചാലക്കുടി സ്വദേശി തോമസ്, ഇരുമ്ബനം ഭാസ്ക്കരന്‍ കോളനിയില്‍ വിവേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു പേരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post