കൊച്ചി: എറണാകുളം തൃകാരിയൂരില്‍ 11 വയസ്സുകാരി ആത്മഹത്യ ചെയ്തു. ട്യൂഷന് പോകാത്തത് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ ഫാനില്‍ തൂങ്ങി ആണ് കുട്ടി മരിച്ചത്. വീട്ടുകാര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തൃകാരിയൂര്‍ സ്വദേശിയായ പതിനൊന്നുകാരി സേതുലക്ഷ്മി ആണ് മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
