കോഴിക്കോട് മുക്കം : കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെട്ടു.കൊടുവള്ളി ഞെള്ളോറമ്മൾ സാലാം ഫൗസിയ ദമ്പതികളുടെ മകൻ ഫസലാണ് മരിച്ചത് മുത്തേരി സ്ക്കൂളിന് സമീപം ടിപ്പർലോറിയും ബുള്ളറ്റും ആയിരുന്നു അപകടത്തിൽ പെട്ടത്. അപകടത്തിൽ സുഹൃത്തിനും പരിക്കേറ്റിരുന്നു
പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ
മെഡിക്കൽ കോളേജ് ആശുപത്രിയിലും
പിന്നീട് കോഴിക്കോട് മെഡിക്കൽ
കോളേജിലും പ്രവേശിപ്പിച്ചിരുന്നു മൃതദേഹം
നടപടികൾ പൂർത്തിയാക്കി ബന്ധുകൾക്ക്
വിട്ടു നൽകും