നിയന്ത്രണംവിട്ട സ്വകാര്യ ബസ് സ്കൂള്‍ മതിലിലിടിച്ചു



ഒറ്റപ്പാലം  പത്തിരിപ്പാലയില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് സ്കൂള്‍ മതിലിലിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.

ചൊവ്വാഴ്ച രാവിലെ 9.50ന് പത്തിരിപ്പാല ബസ് സ്റ്റോപ്പിലാണ് സംഭവം.


ഒറ്റപ്പാലം ഭാഗത്തുനിന്ന്‌ പാലക്കാട്ടേക്ക് പോകുന്ന രാജപ്രഭ ബസാണ്‌ ബ്രേക്ക്‌ നഷ്ടപ്പെട്ട് മുന്നോട്ടുനീങ്ങിയത്.


സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്തപ്പോഴാണ് സംഭവം. ഡ്രൈവര്‍ സ്കൂള്‍ മതിലില്‍ ഇടിച്ചാണ്‌ ബസ് നിര്‍ത്തിയത്‌. നിരവധി യാത്രക്കാരുള്ള സമയത്താണ് സംഭവം. മങ്കര പൊലീസ്‌ സ്ഥലത്തെത്തി.

Post a Comment

Previous Post Next Post