നിയന്ത്രണംവിട്ട സ്കൂള്‍ ബസ് മതിലില്‍ ഇടിച്ചു നിറുത്തി




റാന്നി  പെരുനാട് മഠത്തുംമൂഴിയില്‍ നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മതിലില്‍ ഇടിച്ചുനിറുത്തിയതിനാല്‍ അപകടം ഒഴിവായി.

ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലമാണ് ദുരന്തം ഒഴിവായത്. കുത്തിറക്കത്തില്‍ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുന്നതായി മനസിലാക്കിയ ഡ്രൈവര്‍ സ്കൂളിന്റെ തന്നെ മതിലില്‍ ഇടിച്ചു വാഹനം നിറുത്തുകയായിരുന്നു. പെരുനാട് ബഥനി ആശ്രമം ഗേള്‍സ് ഹൈസ്കൂളിലെ കുട്ടികളുമായി ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പുറപ്പെടുമ്ബോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. വലതുവശത്തെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച്‌ ബസ് നിയന്ത്രിച്ചു നിറുത്തുകയായിരുന്നു. വാഹനത്തിന്റെ സ്റ്റീയറിംഗിനും സീറ്റിനും ഇടയില്‍ കാല്‍ ഞെരുങ്ങി ഡ്രൈവര്‍ അത്തിക്കയം ചിറപ്പറമ്ബില്‍ സാന്‍വിക്ക് നിസാരപരിക്കേറ്റു. ഡ്രൈവറെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post