കോഴിക്കോട് വടകര: പുതുപ്പണം ബ്രദേഴ്സ് സ്റ്റോപ്പിന് സമീപം
ട്രെയിനിടിച്ചു മരിച്ച വയോധികയെ തിരിച്ചറിഞ്ഞു.
പയ്യോളി അയനിക്കാട് ചെത്ത് കിഴക്കേ
താരേമ്മൽ ഇസ്മയിലിന്റെ ഭാര്യ ജമീല (60)
യാണ് ഇന്ന് 11 ഓടെ ട്രെയിനിടിച്ച് മരിച്ചത്.
പുതുപ്പണം ബ്രദേഴ്സ് സ്റ്റോപ്പിന് സമീപം മാധവം
പെട്രോൾ പമ്പിന് പിറകിലെ ട്രാക്കിലാണ്
അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക്
പോവുകയായിരുന്ന ട്രെയിനിടിച്ചാണ് മരണം
സംഭവിച്ചത്.
വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്
നടപടികൾ പൂർത്തിയാക്കി. മൃതദേഹം
ആശുപത്രിയിലേക്ക് കൊണ്ടു പോകും.
