പുല്‍പള്ളി: വയനാട്ടില്‍ അര്‍ബുദ ബാധിതനായ കര്‍ഷകന്‍ ജീവനൊടുക്കി. പുല്‍പ്പള്ളി ഭൂദാനം നടുക്കുടിയില്‍ കൃഷ്ണന്‍കുട്ടി(70) യാണ് മരിച്ചത്.
കൃഷ്ണ്‍കുട്ടി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്നാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബത്തേരി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും കൃഷ്ണന്‍കുട്ടി 2013ല്‍ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
രണ്ടു വര്‍ഷം പലിശ അടച്ചു പുതുക്കിയെങ്കിലും പിന്നീട് കൃഷികള്‍ നശിച്ചതിനാല്‍ വായ്പ തിരിച്ചടവ് നടന്നില്ല. ജപ്തി നടപടികള്‍ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് അടുത്തിടെ പല തവണ നോട്ടീസ് അയച്ചിരുന്നു. നിലവില്‍ പലിശയും പിഴപ്പലിശയുമടക്കം രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരത്തിലേറെ രൂപ അടക്കാനുണ്ടെന്നായിരുന്നു നോട്ടീസ്. ഇതിനു പുറമേ നിയമോപദേശകനെ കൂട്ടി ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയും ജപ്തി ഭീഷണി മുഴക്കിയതായും കുടുംബാംഗങ്ങള്‍ പറയുന്നു. കൃഷ്ണന്‍കുട്ടി 2014ല്‍ ഭാര്യയുടെ പേരില്‍ മറ്റൊരു സഹകരണ ബാങ്കില്‍നിന്നെടുത്ത 13,500 രൂപയുടെ വായ്പയും കുടിശികയാണ്. ഭാര്യ വിലാസിനിയും മനോജ്, പ്രിയ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
അപകട സ്ഥലത്ത് നിന്നും തൊട്ടടുത്ത ആശുപത്രിയിലേക്ക് എമർജൻസി സേവനവുമായി 👇
🇦 CCIDENT 🇷 ESCUE 24×7 എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100
