ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു

 


തലശേരി: തോട്ടട ഐ.ടി.ഐ.യിലെ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു.ഇന്ന് പുലര്‍ച്ചെ ഇലക്‌ട്രിക് പോസ്റ്റിന് ബൈക്കിടിച്ച്‌ മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവാണ് മരിച്ചത്.തോട്ടട ഐ.ടി.ഐ.വിദ്യാര്‍ഥിയാണ് ,മുഴപ്പിലങ്ങാട് ,മഠം ബീച്ച്‌ റോഡില്‍ ഉമ്മര്‍ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.മൂന്ന് യുവാക്കള്‍ യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കൂടെ യാത്ര ചെയ്ത രണ്ടു പേര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post